മുല്ലപ്പെരിയാർ ഡാമിൻ്റെ ഒരു ഷട്ടർ കൂടി തുറക്കും. മൂന്നരയോടെയാവും രണ്ടാമത്തെ ഷട്ടർ 30 സെൻ്റിമീറ്റർ ഉയർത്തുക. സെക്കൻഡിൽ 830 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതേ തുടർന്നാണ് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ ഇപ്പോൾ ഒരു ഷട്ടർ 10 സെൻ്റിമീറ്റർ തുറന്നിട്ടുണ്ട്. ഇത് 30 സെൻ്റിമീറ്ററായി ഉയർത്തും. മറ്റൊരു ഷട്ടർ കൂടി 30 സെൻ്റിമീറ്ററായി തുറക്കും. ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ 141.80 അടിയായി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിരുന്നു.
അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷൻ തമിഴ്നാടിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നൽകിയത്. വസ്തുതുതാ വിശദീകരണം നൽകാൻ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ജലകമ്മിഷൻ നിർദേശം നൽകി. ഇന്നലെ പുലർച്ചെയോടെയാണ് തമിഴ്നാട് മുന്നറിയിപ്പ് നൽകാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് ഷട്ടറുകൾ തുറന്നത്. പുലർച്ചെ തന്നെ വീടുകളിൽ വെള്ളം കയറിയതും ആശങ്ക സൃഷ്ടിച്ചതും പ്രതിഷേധങ്ങൾക്ക് കാരണമായി. തമിഴ്നാടിന്റെ നടപടി ഒരു സർക്കാരും ഒരു ജനതയോടും ചെയ്യാൻ പാടില്ലാത്തതാണെന്ന് വിമർശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വിഷയം സുപ്രിംകോടതിയിൽ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London