മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഒരു ഷട്ടർ കൂടി തുറന്നു. നിലവിൽ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നേരത്തെ അണക്കെട്ടിലെ 10 സ്പിൽവേ ഷട്ടറുകളും മുന്നറിയിപ്പില്ലാതെ തുറന്നിരുന്നു. മുന്നറിയിപ്പില്ലാതെ വൻ തോതിൽ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രദേശവാസികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് ഡാമിൻ്റെ 10 സ്പിൽവേ ഷട്ടറുകൾ തുറന്നത്. തീരത്തുള്ള വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പെരിയാർ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നത്. 8000ത്തിൽ അധികം ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. ഈ വർഷം പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൻ്റെ ഏറ്റവും ഉയർന്ന അളവാണിത്. അതേസമയം തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടില്ല. 1,867 ഘനയടി വെള്ളം മാത്രമാണ് നിലവിൽ കൊണ്ടുപോകുന്നത്. വീടുകൾ വെള്ളം കയറിത്തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
തുടർന്ന് ഡാമിൽ നീരൊഴുക്ക് കുറഞ്ഞതോടെ ഒൻപത് ഷട്ടറുകൾ അടച്ചിരുന്നു. നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് കുറഞ്ഞിരുന്നില്ല. ഇപ്പോൾ വീണ്ടും അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറന്നിരിക്കുകയാണ് .
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London