കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല. ആറാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും കോടതി പരിഗണിക്കും. ഇ ഡിയാണ് ഹർജി നൽകിയത്. ശിവശങ്കറിനെ വീണ്ടും ജയിലിലേക്ക് വിടാൻ സാധിക്കില്ലെന്ന നിലപാട് കോടതി സ്വീകരിച്ചു.
എൻഫോഴ്സ്മെൻ്റിൻ്റെ ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എം ശിവശങ്കർക്ക് കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. അഡീഷണൽ സോളിസിറ്റർ ജനറലായ എസ് പി രാജു ഇ ഡിക്ക് വേണ്ടി ഹാജരായി. സ്വർണക്കടത്തിലും കള്ളപ്പണ കേസിലും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ഒരു കോടിയിലേറെ പണം പ്രതികൾ വെളുപ്പിച്ചെന്നും ഇ ഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ശിവശങ്കർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ ഇടപെട്ടുവെന്നും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും അഭിഭാഷകൻ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London