ബാലാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്വന്തക്കാരെ നിയമിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള പ്രദേശ് ബാലജനഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അർദ്ധ ജുഡീഷ്യൽ അധികാരങ്ങളുള്ള കമ്മീഷൻ ചെയർമാൻ സ്ഥാനത്തേയ്ക്ക് ഹൈക്കോടതി നൽകിയ ലിസ്റ്റിലെ ജില്ലാ ജഡ്ജിമാരെ തഴഞ്ഞ് നടപടി ക്രമങ്ങൾ പാലിക്കാതെ രാഷ്ടീയ നിയമനം നടത്താനുള്ള നീക്കം സ്വജനപക്ഷപാതപരവും നീതിക്ക് നിരക്കാത്തതുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള അറിവും പ്രവർത്തന മികവുമുള്ള ആളെ നടപടിക്രമങ്ങൾ പാലിച്ച് നിയമിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു. ചെയർമാൻ അഡ്വ: ജി മനോജ് കുമാർ അധ്യക്ഷത വഹിച്ചു, അഡ്വ: ആൽബർട്ട് ജോസ്, ബിനു എസ് ചെക്കാലയിൽ, ഗോപിനാഥൻ മാസ്റ്റർ, ഇ.പി ജ്യോതി, ലാൽ ചന്ദ് കണ്ണോത്ത്, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, അബ്ദുൾ നാസർ എം, പ്രിയാ സോമൻ, ലിസി ജേക്കബ്ബ്, മിനി കുമാരി സി.കെ എന്നിവർ പ്രസംഗിച്ചു.
© 2019 IBC Live. Developed By Web Designer London