ഇന്ന് വിഷു. ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷക്കാലം വീടുകളിൽ മാത്രമായി ഒതുങ്ങിപ്പോയ മലയാളികൾക്ക് ഇന്ന് ഉത്സവ ദിവസമാണ്. ഓണവും വിഷുവും മലയാളികളുടെ വിശേഷപ്പെട്ട ആഘോഷങ്ങളാണ്. പ്രത്യാശയുടെ പൊൻകണി കണ്ടുണരുന്ന മലയാളികൾക്ക് ഇത് കൊവിഡിൽ നിന്ന് ആശ്വാസം നേടിയ വിഷു ദിനം കൂടിയാണ്. കഴിഞ്ഞ വർഷങ്ങളിൽ വീടുകളിൽ മാത്രമായി ഒതുങ്ങിപ്പോയവർക്ക് സന്തോഷത്തിന്റെയും ഒത്തുചേരലിന്റേയും ദിനം.
തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച് മുണ്ടും പൊന്നും കണിവെളളരിയും കണിക്കൊന്നയും അടയ്ക്കയും നാളികേരപാതിയും ശ്രീകൃഷ്ണ വിഗ്രഹവും ഒക്കെ വിരുക്കി മലയാളി കുടുംബങ്ങൾ കണികാണാനുളള കാത്തിരിപ്പിലായിരുന്നു…രാത്രി ഉറങ്ങും മുൻപേ കണികാണനുളളതെല്ലാം വീട്ടിലെ മുതിർന്നയാൾ ഒരുക്കി വെക്കും…കണികണ്ടാൽ പിന്നെ പ്രധാനം കൈനീട്ടത്തിനാണ്. വർഷം മുഴുവൻ സമ്പൽസമൃതിയും ഐശ്വര്യവും ആഗ്രഹിച്ചാണ് കൈനീട്ടം നൽകുന്നത്. വിഷുസദ്യയിലെ വിഭവങ്ങളും ഈ ദിവസം തീൻമേശ നിറക്കും. സദ്യകഴിഞ്ഞാൽ പിന്നെ കുട്ടികളുടെ നേരമാണ്. നിറപ്പകിട്ടാർന്ന വിഷുപഠക്കങ്ങൾ ആഘോഷത്തെ സജീവമാക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London