ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങള്‍ തിങ്കളാഴ്ച്ച സന്ദര്‍ശകര്‍ക്കായി തുറക്കും. താജ്മഹല്‍, ചെങ്കോട്ട, കുത്തുബ് മിനാര്‍ ഉള്‍പ്പടെ രാജ്യത്തെ മൂവായിരത്തോളം സ്മാരകങ്ങളാണ് തുറക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സന്ദര്‍ശകര്‍ക്ക് അനുമതിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ അറിയിച്ചു. മാസ്ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങള്‍ വിനോദ സഞ്ചാരികള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
© 2019 IBC Live. Developed By Web Designer London