ജമ്മുകാഷ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. ജമ്മുവിലെ ബൻ ടോൾ പ്ലാസയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേത്തുടർന്ന് നഗോട്ടയിലെ സരക്ഷ ശക്തമാക്കി.
ഒരു ട്രക്കില്‍ ഭീകരര്‍ നീങ്ങുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ നടത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ ശ്രീനഗര്‍ ഹൈവെ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്
അതേസമയം കഴിഞ്ഞ ദിവസം ജമ്മു കാഷ്മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു . പുൽവാമയിൽ സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാകപോര ഏരിയയിലാണ് സംഭവം. ഭീകരരുടെ ലക്ഷ്യം തെറ്റിയെന്നും തുടർന്ന് ഗ്രനേഡ് റോഡിൽ പൊട്ടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London