രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട് കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ പണിമുടക്ക് ട്രഷറി പ്രവർത്തനത്തെ ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു. ‘രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുൻകൂട്ടി അറിയാവുന്നതാണ്. എന്നാലും പെന്റിങ്ങിൽ ധാരാളം ബില്ലുകളില്ല. വന്നതൊക്കെ എല്ലാം മാറി കൊടുക്കുന്നുണ്ട്. പണിമുടക്ക് സംസ്ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് വരാത്ത രീതയിൽ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസയം കെ-റെയിൽ സമരത്തിൽ യുഡിഎഫിനെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ വിമർശിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ എംപിമാർ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അവർ കെ -റെയിലിനെതിരെ സമരം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ കേരളത്തിന് കിട്ടേണ്ട ഫണ്ട് കിട്ടാൻ വേണ്ടിയെങ്കിലും എംപിമാർക്ക് വാദിച്ചു കൂടെയെന്നും കെഎസ്ആർടിസിയുടെ ഇന്ധന വില വർധനക്കെതിരെ പോലും മിണ്ടുന്നില്ലെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London