ഇരുതലമൂരിയെ വില്‍പ്പന നടത്തുന്നതിനിടയില്‍ അഞ്ച് പേര് അറസ്റ്റില്‍ ഇവര്‍ സഞ്ചരിച്ചിരുന്നു രണ്ട് കാറുകളും, പിടിച്ചെടുത്തു എപിപിസിഎഫ് വിജിലെന്‍സ് വിഭാഗത്തിനും, കോഴിക്കോട് വിജിലെന്‍ സ്ഡിഎഫ്ഒക്കും എന്ന വണ്ടിലെന്സ് എസിഎഫ് തിരുവനന്തപുരത്തിനും ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനം വിജിലെന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ വെച്ചാണ് ഇവര്‍ ഇരുതലമൂരിയുമായി പിടിയിലായത്, മൊറയൂര്‍ ഒഴുക്കൂര്‍ തൈക്കാട് വീട്ടില്‍ കെ വി ഷാനവാസ് (24) പെരിന്തല്‍മണ്ണ പരിയാപുരം കളത്തില്‍ ഷാഹുല്‍ ഹമീദ് (32) വയനാട് മാനന്തവാടി പാറപ്പുറം ഹംസ (61) മാനന്തവാടി വേറ്റംമുണ്ടം ക്കോട് സുരേഷ് (49) തിരൂരങ്ങാടി നാന്നാമ്പ്ര നീര്‍ച്ചാലില്‍ ഷെമീര്‍ (32) എന്നിവരെയാണ് നിലമ്പൂര്‍ വനം വിജിലെന്സ ് റെയ്ഞ്ച് ഓഫീസര്‍ എം രമേശനും സംഘവും അറസ്റ്റ് ചെയ്തത്. അന്ധവിശ്വാസത്തിന്റെ മറവില്‍ 5 ലക്ഷം രൂപക്കാണ് ഇരുതലമൂരി യെ വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു. തുടര്‍ അന്വേഷണത്തിനായി എടവണ്ണ റെയ്ഞ്ച് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു, ഇരുതലമൂരിയെ അതിന്റെ ആവാസ മേഖലയിലേക്ക് തിരിച്ചയക്കും. നിലമ്പൂര്‍ വനം വിജിലെന്‍സ് നിരവധി കേസുകളിലെ പ്രതികളെയാണ് കുറഞ്ഞ കാലയളവില്‍ പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി എസ് അച്ചുതന്, എം അനൂപ്, സി കെ വിനോദ്, െ്രെഡവര്‍ വിശ്വനാഥന് എന്നിവര്‍ പങ്കെടുത്തു.
© 2019 IBC Live. Developed By Web Designer London