കൊച്ചി: പുതുതലമുറയിലെ കഴിവുറ്റ കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തുന്ന വെർച്ച്വൽ ചിത്ര പ്രദർശനമായ ആർട്ട് മാർട്ട് 21 ന് തുടക്കമായി. ഓൺലൈനിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. സംവിധായകരായ സിദ്ദീഖ്, സലാം ബാപ്പു, എം എ നിഷാദ്, കിരൺ ജി നാഥ് സിനിമാ താരങ്ങളായ ലാൽ, രഞ്ജി പണിക്കർ, രമ്യാ നമ്പീശൻ, ഗിന്നസ് പക്രു, ഇർഷാദ്, ഡോ. കെ ബി പവിത്രൻ, ഡോ. ബിജു, ഡോ. രാംദാസ് നായിക് എന്നിവർ അതിഥികളായെത്തിയ ചടങ്ങിൽ 70 കലാകാരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ചിത്രകാരി ചിത്രകാരൻമാരുടെ ഓൺലൈൻ സൗഹൃദ കൂട്ടായ്മയായ “ചിത്രചന്ത” യുടെ നേതൃത്വത്തിലാണ് ആർട്ട് മാർട്ട് ‘ 21 എന്ന പേരിൽ എക്സിബിഷൻ സംഘടിപ്പിച്ചത്.
പ്രദർശനങ്ങളിലൂടെ മികവറിയിച്ച പ്രശസ്ത ചലച്ചിത്ര നടി ഷീല, നടനും, മിമിക്രി താരവുമായ കോട്ടയം നസീർ, പ്രമുഖ വ്യവസായ സംരംഭക ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരുൾപ്പെടെയുള്ള പ്രമുഖരും പ്രദർശനത്തിൽ പങ്കാളികളായി. പ്രകൃതി ഭംഗിയും, തീരവും, കലകളും, ജീവജാലങ്ങളും, ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള സാധാരണക്കാരൻ്റെ സഞ്ചാരവും ഒക്കെ വിഷയമാക്കിയുള്ള ചിത്രങ്ങളാണധികവും.
ലോകമെമ്പാടുമുള്ള മലയാളികളുടെ, വിദേശികളുടെ, മനസ്സിനിണങ്ങിയ ചിത്രങ്ങൾ അവരിലേക്ക് എത്തിക്കാനും ചുരുങ്ങിയ ചിലവിൽ അത് വാങ്ങിക്കാനും അവസരമൊരുക്കുകയാണ് ഈ ഓൺലൈൻ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രദർശനത്തിലൂടെ എല്ലാവർക്കും മനസ്സിനിണങ്ങിയ ചിത്രങ്ങൾ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകരായ കോമുസൺസ് എം.ഡി. ആസിഫ് അലി കോമു , ക്യുറേറ്ററും, ചിത്രകലാ അധ്യാപികയുമായ സീമ സുരേഷ്, ആർട്ട് മാർട്ട് ചീഫ് എക്സിക്യൂട്ടീവ് മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ എന്നിവർ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London