അധിക്ഷേപകരമായ പരാമർശവുമായി ബന്ധപ്പെട്ട് കെ. മുരളീധരൻ എം.പിക്കെതിരെ പരാതി നൽകി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് ആര്യാ രാജേന്ദ്രൻ പരാതി നൽകിയത്. കെ. മുരളീധരനെതിരെ കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
തന്റെ പ്രസ്താവന മേയർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ.മുരളീധരൻ പറഞ്ഞു. തന്റെ ഒരു പ്രസ്താവനയും സത്രീകളെ വേദനിപ്പിക്കരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും കെ. മുരളീധരൻ പറഞ്ഞു.
ആര്യ രാജേന്ദ്രനെതിരെ കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ വിവാദപരമായ പരാമർശം നടത്തിയത്. മേയർക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണെന്നായിരുന്നു മുരളീധരന്റെ പരാമർശം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London