കൈക്കൂലി വാങ്ങിയ സംഭവത്തിൽ എസ് ഐക്ക് രണ്ട് വർഷം തടവും 50,000 രൂപ പിഴയും. ശാന്തൻപാറ സ്റ്റേഷനിലെ എഎസ്ഐ എം വി ജോയിക്കാണ് കോടതി ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അടിപിടി കേസിലെ പ്രതിയായ ഇടുക്കി സ്വദേശി രാജൻ്റെ കൈയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.
ഒരു അടിപിടികേസിൽ നിന്നും രാജനെ ഒഴിവാക്കുവാനാണ് എഎസ്ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി, പി.ടി. കൃഷ്ണൻകുട്ടിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആർ. പിള്ള ഹാജരായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London