പത്തനംതിട്ട തിരുവല്ലയിൽ സി പി എം ലോക്കൽ സെക്രട്ടറിയെ ആർ.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയിലായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ മുഖ്യപ്രതിയടക്കം നാല് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസൽ എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
സി.പി.എമ്മിൻറെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അഞ്ചാം പ്രതി വേങ്ങൽ സ്വദേശി അഭി പിടിയിലാകാനുണ്ട്. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാർഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആർ.എസ്.എസ് ക്രിമിനലുകൾ ആസൂത്രിതമായാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ജനകീയ നേതാവിനെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്. ആർ.എസ്.എസിൻറെ കൊലക്കത്തിക്ക് മുന്നിൽ സി.പി.എം മുട്ടുമടക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London