നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. ആദ്യ ഫല സൂചനകൾ എട്ടരയോടെ ലഭിക്കും. ആദ്യം എണ്ണുക തപാൽ വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങുന്നത് എട്ടരയോടെയും. അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വൈകാതെ ആദ്യ ഫല സൂചനകൾ ലഭ്യമാവും. തപാൽ വോട്ടിലെ വർധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക നിലനിൽക്കുകയാണ്.
രാവിലെ 6ന് ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറക്കും. നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകും ഇത്. 114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ മാറ്റും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London