സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 4.30ന് വാർത്താസമ്മേളനം വിളിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ ഇന്ന് പ്രഖ്യാപിക്കും. കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാൾ എന്നിവിടങ്ങളിലേയും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. മുതിർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ വക്താക്കളാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്.
തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായിട്ടായിരിക്കും നടത്തുകയെന്നും വിവരം. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ മൂന്നിൽ അധികം ഘട്ടങ്ങളായും കേരളത്തിൽ ഒന്നിലധികം ഘട്ടങ്ങളായും തെരഞ്ഞെടുപ്പ് ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയെന്നും വിവരം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുമായി കേന്ദ്രം ചർച്ച നടത്തി കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ബൂത്തുകളുടെ എണ്ണത്തിൽ വർധനയുണ്ടായേക്കാം.
കേരളത്തിലെ മുന്നണികൾ തെരഞ്ഞെടുപ്പിന് തയാറായി കഴിഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യകേരള യാത്ര കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് അവസാനിക്കും. കൂടാതെ ബിജെപിയുടെ വിജയ യാത്ര പാതിവഴിയിലാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London