കോഴിക്കോട്: നിയമസഭ തെരഞഅഞെടുപ്പിൽ ജില്ലയിൽ കഴിഞ്ഞതവണ മത്സരിച്ച അഞ്ചു സീറ്റുകൾ കൂടാതെ രണ്ട് മണ്ഡലങ്ങളിൽകൂടി കൂടുതൽ ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലിം ലീഗ് ജില്ല കമ്മിറ്റി. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായാണ് വിവരം. പേരാമ്പ്ര, ബേപ്പൂർ, വടകര എന്നിവയിൽ രണ്ടെണ്ണം വേണമെന്നാണ് ആവശ്യം. മുമ്പ് മത്സരിച്ച കുന്ദമംഗലം സീറ്റ് തിരികെ നൽകണമെന്നും ആവശ്യമുയർന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല കമ്മിറ്റികളുടെ ആവശ്യങ്ങൾ പരിശോധിക്കാൻ എത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരുടെ സാന്നിധ്യത്തിലാണ് ആവശ്യമുയർന്നത്.
ബാലുശ്ശേരിയായിരുന്നു കഴിഞ്ഞ തവണ ലീഗ് മത്സരിച്ചത്. ഇതിന് പകരം പഴയ ലീഗ് സിറ്റിങ് സീറ്റായ കുന്ദമംഗലം വേണമെന്നാണ് ആവശ്യം. ഇങ്ങനെ പുതുതായി കിട്ടുന്ന സീറ്റുകളിൽ യുവാക്കൾക്ക് അവസരം വേണമെന്നും ആവശ്യമുയർന്നു. യൂത്ത് ലീഗ് -എം.എസ്.എഫ് പ്രതിനിധികളാണ് പ്രധാനമായി ഇക്കാര്യമുന്നയിച്ചത്. ജില്ല കമ്മിറ്റിയുടെ നിലപാടിനോട് അനുകൂലമായ സമീപനമാണ് സംസ്ഥാന നേതാക്കൾ സ്വീകരിച്ചതെന്നാണ് വിവരം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London