കൊച്ചി : അതിരപ്പിള്ളി സംരക്ഷണത്തിന് വേണ്ടി വെബിനാർ സംഘടിപ്പിച്ച് തേവര സേക്രഡ് ഹാർട്ട് കോളേജ്. കോളേജിലെ സോഷ്യോളജി വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥികളാണ് വെബിനാർ സംഘടിപ്പിച്ചത്. പ്രകൃതി സംരക്ഷണത്തിന് വേണ്ടി തുടങ്ങിവച്ച ‘പരിസര’ ഇൻസ്റ്റഗ്രാം ചലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു വെബിനാർ.
ചാലക്കുടി പുഴ സംരക്ഷണ സമിതിയുടെ സെക്രട്ടറിയും റിവർ റിസർച്ച് സെന്ററിന്റെ ഡയറക്ടറുമായ എസ് പി രവി മുഖ്യാതിഥിയായെത്തിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റവ. ഫാ. പ്രശാന്ത് പാലിയക്കപ്പിള്ളിയും സന്നിഹിതനായിരുന്നു.
ഡാം നിർമ്മാണത്തെ തുടർന്ന് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ, പാഴ്ചെലവുകൾ, സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഒരുകൂട്ടമാളുകൾ 40 വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന അതിരപ്പിള്ളി ഡാമെന്ന ആവശ്യം തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു എസ് പി രവിയുടെ പ്രസംഗം.
സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ വെബിനാറിൽ പങ്കെടുത്തു. ഭാവി തലമുറയ്ക്കുള്ള കരുതിവെക്കലാണ് അതിരപ്പിള്ളി സംരക്ഷണം എന്ന പ്രസ്താവനയോടെയാണ് വെബിനാർ അവസാനിച്ചത്.
© 2019 IBC Live. Developed By Web Designer London