ആറ്റുകാൽ പൊങ്കാല ഇന്ന്. രാവിലെ 10.50ന് പണ്ടാര അടുപ്പിലേക്ക് തീ പകരുക. 3.40നാണ് പൊങ്കാല നിവേദ്യം. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തർ വീടുകളിൽ തന്നെ പൊങ്കാല ഇടണമെന്നാണ് നിർദേശം. പൊതു നിരത്തുകളിൽ പൊങ്കാല ഇടാൻ അനുവാദമുണ്ടാകില്ല.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും ക്ഷേത്രവളപ്പിലെ പൊങ്കാല. ഈ ചടങ്ങിൽ കഴിയുന്നത്രയും കുറച്ച് ആളുകൾ മാത്രം പങ്കെടുക്കുകയും സാമൂഹിക അകലമടക്കമുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുകയും വേണം. വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീടുകളിൽ പൊങ്കാലയിട്ട ശേഷം ആളുകൾ കൂട്ടമായി ക്ഷേത്ര ദർശനത്തിന് എത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ക്ഷേത്രപരിസരത്ത് ആറു സെക്ടറൽ മജിസ്ട്രേറ്റുമാരെ സ്പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London