ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തായ്ലൻഡിലെ കോ സാമുയിയിൽ വച്ചാണ് മരണം സംഭവിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നർമാരിൽ ഒരാളായ ഷെയ്ൻ വോൺ. 20 വർഷം നീണ്ടുനിന്ന ഷെയ്ൻ വോണിന്റെ ക്രിക്കറ്റ് കരിയറിൽ ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളിൽ നിന്ന് ഷെയ്ൻ 293 വിക്കറ്റും നേടി. കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ൻ.
ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളിൽ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ് ഷെയ്ൻ. ഐപിഎല്ലിന്റെ പ്രഥമ സീസണിൽ രാജസ്ഥാൻ റോയൽസിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഇദ്ദേഹം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം കമന്റേറ്റർ എന്ന നിലയിലും ഷെയ്ൻ തിളങ്ങിയിരുന്നു. 20 വർഷത്തോളം ക്രിക്കറ്റ് ലോകം ഷെയിന്റെ പ്രകടനം വാനോളം ആസ്വദിച്ചിട്ടുണ്ട്. 1992ൽ ഇന്ത്യക്കെതിരെ സിഡ്നി ടെസ്റ്റിലൂടെ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഷെയ്ൻ 2007ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. ഓസ്ട്രേലിയ കണ്ട ഏറ്റവും മികച്ച ബൗളർ കൂടിയാണ് ഷെയിൻ. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്ന് ആയിരത്തിലധികം വിക്കറ്റുകൾ നേടിയ താരം മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക കിക്കറ്ററാണ്.
news summary: Australian spin legend Shane Warne has died
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London