പൊന്നാനി തെയ്യങ്ങാട് സ്വദേശി യു ശിഹാബുദ്ധീന്‍, ഫരിദ ദമ്പതികളുടെ മൂനാമത്തെ മകനായ മുനവ്വറാണ് ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന് ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചത്. അരലിറ്റര്‍ സാനിറ്റൈസര്‍ കൊള്ളുന്ന മള്‍ട്ടി വുഡ് ബോഡി ബാറ്ററി സെന്‍സര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച മെഷീന് മൂന്ന് മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെന്ന് മുനവ്വര്‍ പറയുന്നു. മനസ്സില്‍ വന്ന ഒരു ആഗ്രഹമാണ് ഇത് നിര്‍മ്മിക്കാന്‍ ഇടയായത് .മകന്റെ താല്പര്യത്തെ കൂടെ നിന്ന് മാതാപിതാക്കളും പ്രോത്സാഹിപ്പിച്ചു. ചെറുപ്പം മുതല്‍ ഇലക്ട്രോണിക് ഉപകരണങ്ങളോടാണ് താത്പര്യമെന്നും പഠിച്ച് വലുതാക്കുമ്പോ സൈന്റിസ്റ്റ് ആകണം എന്നാണ് മുനവ്വറിന്റെ ആഗ്രഹം. പൊന്നാനി തെയ്യങ്ങാട് ജിഎല്‍പി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മുനവ്വര്‍. ഉസ്മിയ, ഷിഫ്ന, എന്നിവര്‍ സഹോദരിമാരാണ്.
© 2019 IBC Live. Developed By Web Designer London