ഓട്ടൻ തുള്ളലിലൂടെ കൊവിഡിനെതിരായ ഒരു വ്യത്യസ്ത പോരാട്ടത്തിലാണ് കോട്ടക്കൽ സ്വദേശിയായ ഡോക്ടർ സന്ധ്യ പ്രശാന്ത്. മാസ്ക് ധരിക്കേണ്ട വിധവും കൈകഴുകുന്നതിന്റെ പ്രാധാന്യവും നര്‍മരൂപത്തില്‍ ഒരുക്കിയിരിക്കുകയാണ് സന്ധ്യ. ‘കൊവിഡ് എന്ന ഒരു രോഗം വന്നു, കോറോണയെന്ന വൈറസിനെ തുരത്താനായി നമുക്ക് ഒരുമിക്കാം’ എന്ന് തുടങ്ങുന്ന കവിതയിലൂടെയാണ് ഓട്ടന്‍ തുള്ളൽ ആരംഭിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് സന്ധ്യ ബോധവല്‍കരണത്തിന് ശ്രമം തുടരുന്നത്.
കൊവിഡ് ബോധവല്‍കരണത്തിന് ഓട്ടന്‍ തുള്ളലുമായി ഡോക്ടര്ഭർത്താവിന്റെ അച്ഛൻ പി.ആർ പ്രഭാകരവാര്യരും സന്ധ്യയും ചേർന്നാണ് വരികൾ രചിച്ചത്. ഗാനം ചിട്ടപ്പെടുത്താന്‍ സഹോദരി സിന്ധു ശ്രീകുമാർ വാര്യരും ചേര്‍ന്നു. കലാമണ്ഡലം പ്രഭാകരനാണ് സന്ധ്യയുടെ ഓട്ടന്‍ തുള്ളൽ ഗുരു. നൃത്തത്തോടൊപ്പം കഥകളി അഭ്യസിച്ചിട്ടുണ്ട്. ഭർത്താവായ ഡോക്ടർ പ്രശാന്തിന്റെ പൂർണ പിന്തുണയും സന്ധ്യക്കുണ്ട്. കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടറായ സന്ധ്യ ഇപ്പോൾ ബിരുദാന്തര പഠന വിദ്യാര്‍ഥിയാണ്.
കൊവിഡെന്നൊരു രോഗം വന്നു കോറോണയെന്നൊരു വൈറസ്സാലെ ഗോചരനല്ലെന്നാകിലുമിവനോ ലോകം മുഴുവൻ ഭീതി വിതച്ചു ചൈനയിൽ നിന്നു തുടങ്ങീട്ടുടനെ ലോകം മുഴുവൻ വ്യാപിച്ചിപ്പോൾ ഇറ്റലി ജർമ്മനി ഇന്ത്യ തുടങ്ങി രാജ്യങ്ങളിലിതു താണ്ഡവമാടി അനവധി ലക്ഷം പോസിറ്റീവായ് പല ലക്ഷങ്ങൾ മൃതി പൂണ്ടിപ്പോൾ ഇങ്ങനെ ആവാനെന്തൊരു മൂലം, കലികാലത്തിൻകലിയതിനാലോ കാലംകളയാതന്വേഷിക്കണം പ്രതിവിധിയുടനേകണ്ടെത്തേണം അതുവരെ നമ്മൾ അകലം പാലിച്ച- തിനെയങ്ങു തുരത്തിടേണം മാസ്ക്കുകളങ്ങു ധരിച്ചീടേണം കയ്യോ കഴുകുക വീണ്ടും വീണ്ടും പ്രതിരോധത്തിൻ മാർഗ്ഗമിതല്ലോ മടിയാതിവ നാം ചെയ്തീടേണം അഞ്ജലി കൂപ്പുക എന്നത് തന്നെ, ആരോഗ്യപ്രദമെന്നത് നൂനം ഷേക്ക് ഹാൻഡൊന്നു കൊടുത്തീടുമ്പോൾ വൈറസ് അനവധി വന്നു ഭവിക്കും വ്യാധി വരുന്നൊരു നേരത്തിങ്കൽ പണ്ഡിതനില്ല പാമരനില്ല കുബേരനില്ല കുചേലനില്ല മന്നവനില്ല മാനവനില്ല എല്ലാ ജനവും തുല്യരതെന്നൊരു ബോധമതുള്ളിൽ ഉണ്ടായഥുന റോഡിലിറങ്ങി നടക്കരുതാരും രോഗാണുക്കൾ പോകും വരെയും ലോകം മുഴുവൻ സുഖമേകാനായ് ലോകർമുഴുവനുമൊന്നിക്കേണം. ലോകം മുഴുവനതായതിനാലെ കാലം കൂടുതൽ വേണമതിന്ന് സഹനത്തോടെ കാക്കുക ഇനിയും ക്ഷമതൻഅന്ത്യം വരെയുംനമ്മൾ ക്ഷമയില്ലാത്തവരനവധിയുണ്ട് അവരോ തടസ്സം സൃഷ്ടിച്ചീടാം നിയമം ലംഘിക്കുന്ന ജനത്തെ പോലീസൊപ്പം നോക്കീടട്ടെ അങ്ങനെ പലവിധ മാർഗ്ഗത്താലേ എന്നെന്നേക്കും ഇല്ലാതാക്കാം.
വി. ആർ. പ്രഭാകര വാര്യർ &സന്ധ്യപ്രശാന്ത്
© 2019 IBC Live. Developed By Web Designer London