എഫ്ഡി/ആര്‍ഡി, എംഎഫ്, ഇന്‍ഷുറന്‍സ്, ലോണ്‍/ക്രെഡിറ്റ് കാര്‍ഡ്, ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ പരിധിയില്ലാത്ത സേവനങ്ങള്‍ ലഭ്യമാവും. 999 രൂപ വിലമതിക്കുന്ന ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി ടൈംസ് പ്രൈം അംഗത്വം, ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഒരു ശതമാനം ക്യാഷ്ബാക്ക് തുടങ്ങിയ അധിക ആനുകൂല്യങ്ങള്‍ ഇ-ഡെബിറ്റ് കാര്‍ഡ് വഴിയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഒടിപി വഴിയുള്ള പരിശോധന, സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ വിശദാംശങ്ങള്‍ ശേഖരിക്കല്‍, പ്രാരംഭ തുക ഉറപ്പാക്കല്‍ എന്നിവയ്ക്ക് ശേഷം കെവൈസി പൂര്‍ത്തിയാക്കുന്നതിന് ബാങ്ക് പ്രതിനിധിയുമായി ഒരു ഹ്രസ്വ വീഡിയോ കോളോടെ ഫുള്‍ പവര്‍ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും.
ബാങ്കിങ് സേവനങ്ങളിലേക്കുള്ള ഡിജിറ്റല്‍ പ്രവേശനം കൂടുതല്‍ നിര്‍ണായകമായിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യം, ഉപഭോക്താക്കളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്ക് വഹിക്കാവുന്ന പങ്ക് പുനര്‍നിര്‍വചിക്കുകയെന്നതാണ് ഒരു ബാങ്ക് എന്ന നിലയില്‍ ഞങ്ങളുടെ ലക്ഷ്യമെന്നും ആക്സിസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിങ് ഹെഡ് സമീര്‍ ഷെട്ടി പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London