പിഎം കെയേഴ്സ് ഫണ്ട് ശേഖരിക്കാന്‍ ആക്സിസ് ബാങ്കിനു ചമതല ലഭിച്ചു. ഇതിനായി ആക്സിസ് ബാങ്ക് ആരംഭിച്ച അക്കൗണ്ടിലേക്ക് വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സംഭാവനകള്‍ അയക്കാം. ന്യൂ ഡെല്‍ഹി മെയിന്‍ ബ്രാഞ്ചിലുള്ള പിഎം കെയേഴ്സ് എന്ന പേരിലുള്ള ഈ അക്കൗണ്ടിന്റെ വിവരങ്ങള്‍ – അക്കൗണ്ട് നമ്പര്‍ 920010023235458, ഐഎഫ്എസ്സി കോഡ്: യുടിഐബി0000007
ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയും വ്യക്തികള്‍ക്ക് സംഭാവനകള്‍ അയക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ രംഗത്തുള്ളവരും യോജിച്ചു പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിതെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍ അമിതാഭ് ചൗധരി ചൂണ്ടിക്കാട്ടി. ഈയൊരു വെല്ലുവിളി നേരിട്ട് നാം കൂടുതല്‍ ശക്തരാകുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ആക്സിസ് ബാങ്ക് നേരത്തെ 100 കോടി രൂപ ലഭ്യമാക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London