മലപ്പുറം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരിക്കുന്ന അയാൾ എന്ന ഷോർട്ട് ഫിലിം ശ്രദ്ദേയമാകുന്നു. അവസരം ഒത്തുവന്നാൽ നടുറോഡിൽ പോലും സ്ത്രീകളെ അപമാനിക്കന്ന പകൽമാന്യന്മാർക്കതിരെ പ്രതികരിക്കുന്ന തെരുവിലലയുന്ന ഭ്രാന്തനായ മനുഷ്യനെ മുൻനിർത്തിയാണ് അയാൾ ഒരുക്കിയിട്ടുള്ളത്.
ഭ്രാന്തനായി ഉണ്ണി പെരിന്തൽമണ്ണ തകർത്തഭിനയിച്ച സിനിമയുടെ ഛായഗ്രഹണവും, ചിത്രസംയേജനവും സംവിധാനവും ശ്രീജു അങ്ങാടിപ്പുറവും രചന അഷ്റഫ് മുന്നയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. അനിതാനായർ, ഇസ്മയിൽ ചേലക്കടവൻ, വാഹിദ് മേലാറ്റൂർ, ഡാനിയൽബാബു, സുരേഷ്കക്കാട്ടിരി എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഷമീർമേലാറ്റൂർ, മനു, കൃഷ്ണൻകുട്ടി, ഷഹീൽ മുഹമ്മദ്, മണിതേലക്കാട്, റമീസ് രാജ, ബൈജു രവീന്ദ്രൻ, സൈജു രവീന്ദ്രൻ, ചൈന മുജീബ് എന്നിവരാണ് അയാളിൻ്റെ അണിയറപ്രവർത്തകർ. നായകൻ ഉണ്ണിപെരിന്തൽമണ്ണയുടെ ഭ്രാന്തനിലൂടെ സോഷ്യൽ മീഡിയയിൽ ഇതിനകം മികച്ച അഭിപ്രായം നേടിയിരിക്കയാണ് അയാൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London