ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹരിത സംസ്ഥാന പ്രസിഡൻ്റ് അയിഷ ബാനു. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ഹരിതയുടെ പുതിയ ഭാരവാഹികൾ. ഹരിതയുടെ പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത് ഏകപക്ഷീയമായല്ലെന്ന് അയിഷ ബാനു അറിയിച്ചു.
എം.എസ്.എഫ്. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് പിരിച്ചുവിട്ട കമ്മിറ്റിക്ക് പകരം ഇന്നലെയാണ് ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. അയിഷ ബാനു പ്രസിഡൻറും റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നൈന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയെയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു അയിഷ ബാനു. പിരിച്ചുവിട്ട കമ്മിറ്റിയിൽ അംഗമായിരുന്നെങ്കിലും എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഒപ്പിടാതെ മാറിനിന്ന ആളായിരുന്നു അയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളിൽ പൂർണമായും ലീഗ് നേതൃത്വത്തെ പിന്തുണച്ച് നിന്നവരാണ്. എന്നാൽ ഹരിത കമ്മിറ്റി പുനഃസംഘടനയിൽ എം.എസ്.എഫ്. അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London