നവജാത ശിശുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെയാണ് അറസ്റ്റ് ചെയ്തത്. ജനിച്ചയുടൻ പെൺകുഞ്ഞിനെ ഇയർ ഫോൺ വയർ കഴുത്തിൽ ചുറ്റിയാണ് കൊന്നത്.
ഡിസംബർ 15നാണ് സംഭവം. രക്ത സ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മണിക്കൂറുകൾക്ക് മുൻപ് യുവതി പ്രസവിച്ചതായി വ്യക്തമായത്. പിന്നീട് തിരച്ചിൽ നടത്തിയപ്പോൾ കുഞ്ഞിൻ്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
© 2019 IBC Live. Developed By Web Designer London