രാജ്യത്തിന്റെ ഭൂരിഭാഗവും പ്രതിസന്ധി നേരിടുകയും സാമ്പത്തിക സഹായം തേടുകയും ചെയ്യുന്ന സമയത്ത്, രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് അതിന്റെ എല്ലാ പങ്കാളിത്ത ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കും 2019-20 സാമ്പത്തിക വര്‍ഷത്തെ ബോണസ് (ക്യാഷ് ബോണസ് ഉളപ്പെടെ) പ്രഖ്യാപിച്ചു.
ഇതുവഴി 12 ലക്ഷത്തിലധികം പോളിസി ഉടമകള്‍ക്ക് ഗുണം ലഭിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും ഇടപാടുകാരുടെ ജീവിത ലക്ഷ്യം നിറവേറ്റുവാന്‍ കമ്പനി പ്രതിജ്ഞാദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുള്ള ക്യാഷ് ബോണസ് ഇടപാടുകാരുടെ ഇപ്പോഴത്തെ പണാവശ്യങ്ങള്‍ നിറവേറ്റുവാന്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London