കൊച്ചി:രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി. സുരക്ഷിതമായ സ്ക്രീന്‍ ഷെയറിങ് സംവിധാനത്തിലൂടെ കമ്പനിയുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് സേവനം.എവിടെ നിന്നു വേണമെങ്കിലും തല്‍സമയം സഹായം നേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. വെര്‍ച്വല്‍ സഹായത്തിലൂടെ പുതിയ ഇൻഷുറൻസ് പദ്ധതികളെ കുറിച്ച് അറിയുവാനും സംശയങ്ങൾ തീര്‍ക്കാനും സ്മാര്‍ട്ട് അസിസ്റ്റ് ഉപഭോക്താക്കളെ സഹായിക്കും.
കമ്പനിയുടെ ആപ്പ് ആയ ഐഎന്‍എസ്-ടാബില്‍ പുതിയ ആപ് ലഭ്യമാണ്.പദ്ധതികളുടെ ബ്രോഷറുകള്‍, ആനുകൂല്യങ്ങളുടെ വിവരണങ്ങള്‍ എന്നിവ കാണുന്നതിനും വിദഗ്ദ്ധരുമായി ബന്ധപ്പെടുന്നതിനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സേവനം സഹായകരമാകും എന്ന് ബജാജ് അലയൻസ് അധികൃതര്‍ പറയുന്നു.
© 2019 IBC Live. Developed By Web Designer London