രാജ്യത്ത് ബാങ്കുകൾ ഇന്ന് മുതൽ നാല് ദിവസം അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ 15, 16 തീയതികളിൽ നടക്കുന്ന പണിമുടക്കാണ് തുടർച്ചയായ നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കാൻ കാരണമാകുന്നത്.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസർമാരും മാർച്ച് 15,16 തീയതികളിൽ പണിമുടക്കുന്നത്. ഒൻപത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London