ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ (74) അന്തരിച്ചു. പുലർച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവൻ നിലനിർത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു.
കോട്ടയം ദേവലോകം അരമനയിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. കബറടക്കം നാളെ നടക്കും. ഓർത്തഡോക്സ് സഭാ അധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ അദ്ദേഹം തൃശൂർ കുന്നംകുളത്താണ് ജനിച്ചത്. 1972 ൽ ശെമ്മാശ പട്ടം ലഭിച്ച അദ്ദേഹം 2010 നവംബർ 1ന് പരുമല സെമിനാരിയിൽ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London