കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാർട്ടൂണിലൂടെ ബോധവൽകരണം നടത്തുകയാണ് കാർട്ടൂണിസ്റ്റായ ബഷീർ കിഴിശ്ശേരി. ലോക് ഡൗൺ സമയത്ത് സ്വന്തം വീട്ടിലിരുന്നാണ് ബഷീർ വരക്കുന്നത്. കാർട്ടൂണിനെ ബോധവൽക്കരണത്തിനുള്ള ഒരു നല്ല മാധ്യമമായാണ് ബഷീർ കണക്കാക്കുന്നത്. സൗഹൃദം പുലർത്താൻ ഷേക്ക് ഹാന്റിനു വരുന്ന സുഹൃത്തിനോട് നമസ്തേ പറഞ്ഞു കൊണ്ട് സൗഹൃദം പുലർത്തുന്നതു മുതൽ പഴുതു കിട്ടിയാൽ മനുഷ്യ ശരീരത്തിൽ കയറാൻ വെമ്പുന്ന കൊറോണ, ലോക് ഡൗൺ സമയത്ത് ഇരയെ കാണാതെ സ്വയം നശിച്ചുപോകുന്ന കൊറോണ വൈറസുകൾ നേരിട്ട് സംവദിക്കുന്ന കാർട്ടൂണുകൾവരെ ബഷീറിന്റെ കാർട്ടൂണിലുണ്ട്. കൂടാതെ ക്വാറന്റൈൻ ആയിരിക്കുമ്പോൾ അനുവർത്തിക്കേണ്ട കാര്യങ്ങളും അവർക്ക് സ്വാന്തനം നൽകുന്ന മെസേജുകൾ അടങ്ങിയ കാർട്ടൂണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ആസ്പദമാക്കിയുള്ള കാർട്ടൂണുകളാണ് ബഷീർ കൂടുതലായി വരക്കുന്നത്. ഇതുവരെ നാൽപതോളം കാർട്ടൂണുകൾ വരച്ചു കഴിഞ്ഞു. ആരോഗ്യ കേരളം (നാഷണൽ ഹെൽത്ത് മിഷൻ ) ഫേസ്ബുക്ക് പേജുകളിലും, സോഷ്യൽ മീഡിയയിലും, ഓൺലൈൻ പത്രങ്ങളിലും, കെ.എസ്.ആർ.ടി.സി ഫേസ്ബുക്ക് പേജിലെ സ്പെഷ്യൽ ന്യൂസ് ബുള്ളറ്റിനിലും ബഷീറിന്റെ കാർട്ടൂണുകൾ ബോധവൽകരണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം കാർട്ടൂണുകൾക്ക് ആളുകൾക്കിടയിൽ നിന്നും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ലഹരി, പരിസ്ഥിതി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബഷീർ ഇതിനു മുമ്പും നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London