തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസ്. കൊടുങ്ങല്ലൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് ആവശ്യം. ബിഡിജെഎസിന്റെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും. ശബരിമല ഉൾപ്പെടുന്ന റാന്നി സീറ്റിൽ ബിഡിജെഎസ് തന്നെയായിരിക്കും മത്സരിക്കുക.
ബിഡിജെഎസും ബിജെപിയുമായുള്ള തമ്മിൽ സീറ്റ് വിഭജനത്തിലെ അവസാനവട്ട ചർച്ച ഇന്ന് നടക്കും. തുഷാർ വെള്ളാപ്പള്ളിയും കെ സുരേന്ദ്രനും മാത്രമാണ് ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുക. ഏതൊക്കെ സീറ്റുകൾ വച്ചുമാറണം എന്നത് സംബന്ധിച്ചാണ് ഇന്നത്തെ ചർച്ച.
ബിഡിജെഎസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പദ്മകുമാർ റാന്നി സീറ്റിൽ മത്സരിച്ചേക്കുമെന്നാണ് വിവരം. 30 സീറ്റുകൾ ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. നാളെ ചേർത്തലയിൽ ബിഡിജെഎസിന്റെ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. യോഗത്തിൽ ഇക്കാര്യങ്ങളിൽ തീരുമാനമായേക്കുമെന്നാണ് വിവരങ്ങൾ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London