കിഴിശ്ശേരി ജിഎൽപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാമാസാചരണത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടനം പ്രമുഖ കാരിക്കേച്ചർ ആർട്ടിസ്റ്റായ ബഷീർ കിഴിശ്ശേരി നിർവഹിച്ചു. തുടർന്ന് കുട്ടികൾക്ക് കാർട്ടൂൺ കളരിയും നടത്തി പിഎൻ പണിക്കരുടെ കാരിക്കേച്ചർ വരച്ചു കൊണ്ടാണ് വയനാമാസാചരണം ഉദ്ഘാടനം ചെയ്തത്. തുടർന്ന് പ്രമുഖ സാഹിത്യകാരന്മാരെ അനായാസമായി വരക്കുന്ന കാർട്ടൂൺ രചനാ ശൈലിയും, ഡൂഡിൽ ആർട്ടും കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ജോണി തോമസ്, വിദ്യാരംഗം കിഴിശ്ശേരി ഉപജില്ലാ കൺവീനർ പി. മനോജ് മാസ്റ്റർ, പി അഷ്റഫ് മാസ്റ്റർ, കെ.എ പ്രസീജ ടീച്ചർ, M.ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു.
കിഴിശ്ശേരി GLP സ്ക്കൂൾ വായന മാസാചരണം പിഎൻ പണിക്കരെ വരച്ച് ഉദ്ഘാടനം ചെയ്യുന്നു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London