ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിർണായകമാണ്. നിരോധനാജ്ഞ തുടരുന്ന നന്ദിഗ്രാമിൽ സുരക്ഷക്കായി കൂടുതൽ സേനയെ വിന്യസിച്ചു. അസമിൽ ഡെപ്യൂട്ടി സ്പീക്കറും 3 മന്ത്രിമാരും രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് ബംഗാളിലും അസമിലും വോട്ടെടുപ്പ്.
ആദ്യ ഘട്ടത്തിൽ അക്രമ പരമ്പര തന്നെ അരങ്ങേറിയ ബംഗാളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 355 എണ്ണം പ്രശ്ന ബാധിത ബൂത്തുകളാണ്. ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 800 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. ടിഎംസി വിട്ട സുവേന്ദു അധികാരിയെ വച്ചു തന്നെ മമത ബാനർജിയെ നേരിടാനും നന്ദിഗ്രാം പിടിക്കാനുമാണ് ബിജെപി നീക്കം.
അസമിൽ 13 ജില്ലകളിൽ നിന്നായി 345 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ അമിനുൽ ഹഖ് ലസ്കർ, മന്ത്രിമാരായ പിയുഷ് ഹസാരിക, പരിമൾ ശുക്ല, ഭബേഷ് കാലിത എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നു. ബിജെപി വിട്ട് എത്തിയ മുൻമന്ത്രി സം റോങ് – താങാണ് കോൺഗ്രസിൽ നിന്നുള്ള പ്രമുഖ സ്ഥാനാർത്ഥി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London