ഡിസിസി പുന:സംഘടന പട്ടികയിൽ ചർച്ച നടന്നില്ല എന്നത് ഗുരുതര വീഴ്ച്ചയെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ. ചർച്ച നടന്നിരുന്നുവെങ്കിൽ മികച്ച പട്ടിക തയ്യാറാക്കാമായിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ആരെയെങ്കിലും വെട്ടിമാറ്റാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡിസിസി അധ്യക്ഷ പട്ടികയിൽ പോരായ്മകളുണ്ടെങ്കിൽ തിരുത്താമെന്ന് കെ സുധാകരൻ പറഞ്ഞു. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം തനിക്കുമില്ലെന്ന് കെ സുധാകരൻ. ചർച്ച നടത്തിയിലെന്ന ആരോപണം തെറ്റെന്ന് ആവർത്തിച്ച് കെ സുധാകരൻ. മുൻകാലങ്ങളിലെ പോലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London