പെരിയാർവാലി ക്രിയേഷന് വേണ്ടി ഷഗിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം പുരസ്കാരം നേടി. ജിന്റോ തോമസും സഗിൽ രവീന്ദ്രനും ചേർന്നാണ് കാടകലത്തിന്റെ തിരക്കഥ എഴുതിയത്. മാസ്റ്റർ ഡാവിഞ്ചിയാണ് നായക വേഷം അവതരിപ്പിച്ചത്. നാടകപ്രവർത്തകനും സിനിമ സീരിയൽ താരവുമായ സതീഷ് കുന്നോത്തും ചലച്ചിത്രതാരം കോട്ടയം പുരുഷൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലൻ കുഞ്ഞാപ്പുവിന് എല്ലാം അച്ഛൻ മുരുകനാണ്. മുരുകൻ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താൻ ജീവിക്കുന്ന കാട്ടിൽ ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു. ഊരിലെ ആകാധ്യാപക വിദ്യാലയത്തിലെ പഠന ശേഷം അച്ഛന്റെ ആഗ്രഹം പൂർത്തിയാക്കാൻ അവൻ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും സുപരിചിതമല്ലാത്ത നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്നതും പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ ജീവിതവുമാണ് കഥാപ്രമേയം.
ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികളിൽ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് -അംജാത് ഹസ്സൻ കല -ബിജു ജോസഫ് മേക്കപ്പ് –രാജേഷ് ജയൻ, ബിന്ദു ബിജുകുമാർ പ്രൊഡക്ഷൻ കൺട്രോളർ -രാജു കുറുപ്പന്തറ പ്രൊഡക്ഷൻ എക്സിക്യുട്ടിവ് -സുബിൻ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിന്റോ തോമസ് അസിസ്റ്റന്റ് ഡയറക്ടർ -സ്വാതിഷ് തുറവൂർ ,നിഖിൽ ജോർജ്.
കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഈ ചിത്രം ഒരുപാട് ഇഷ്ടപെടും എന്നുള്ള കാര്യം തീർച്ചയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London