സാമൂഹ്യ മാധ്യമങ്ങളിൽ തനിക്ക് എതിരെ പ്രചരിക്കുന്ന വാർത്തകൾ കെട്ടുകഥകളാണ് എന്ന് നടി ഭാമ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഭാമ ഇക്കാര്യം പറയുന്നത്.
നടിയെ ആക്രമിച്ച കേസിൽ വിസ്തരിച്ച ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരിൽ പ്രധാനിയായിരുന്നു ഭാമ. ഒടുവിൽ കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിയും വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഭാമ മറുപടി നൽകുന്നു. കമന്റ് ഓഫ് ആക്കിയ ശേഷമാണ് ഭാമ പ്രതികരിച്ചിട്ടുള്ളത്.
View this post on Instagram A post shared by Bhamaa (@bhamaa)
A post shared by Bhamaa (@bhamaa)
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London