തിരുന്നാവായ: ഭാരതപുഴ തുരുത്തില് വീണ്ടും കാലികള്‍ക്ക് പിഡനം. കടുത്ത കുത്തൊഴുക്കിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം മണല്‍ തുരുത്തില് കുടുങ്ങിയ നാല് പോത്തുകളെ മുങ്ങല്‍ വിദ്ധക്തന്‍ പാറലകത്ത് യാഹുട്ടിയും സഹായി കെ.പി ഫൈസലും ചേര്‍ന്ന് അധിസാഹസികമായി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ ഡാം തുറന്നത് കാരണം ശക്തമായ ഒഴുക്ക് ഉണ്ടായിട്ടും നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് മിണ്ടാപ്രാണികളുടെ ജീവന് രക്ഷിക്കാന്‍ ഇവര്‍ പുറപ്പെട്ടത്.
2018ല്‍ നാല്പതോളീ കാലികള്‍ പുഴ തുരുത്തില് നിന്നു രക്ഷപ്പെടുത്തിയിരുന്നു ഇത് ശ്രദ്ധയില്‍പ്പെട്ട പരിസ്ഥിതി സംഘടനയായ റി എക്കൗ .കലക്ടറേയും മൃഗസംരക്ഷണ വകപ്പ് അധികൃതരെയും അറിയിച്ച് പ്രതിഷേധം തുടങ്ങിയതോടെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി നേരിട്ട് ഇടപെടുകയും നാട്ടുകാരും ഫയര്‍ ഫോര്സും എല്ലാം രംഗത്ത് ഇറങ്ങിയെങ്കിലും കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് കേന്ദ്രദുരുന്ത നിവാരണ സേന വന്നാണ് രക്ഷപ്പെടുത്തിയത് – സര്‍ക്കാറിന് ലക്ഷകണക്കിന് രൂപ ചിലവ് വന്നു; വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു.
പിടിച്ചെടുത്ത കാലികളെ തിരുന്നാവായ ഗ്രാമ പഞ്ചായത്ത് താല്കാലിക ആല കെട്ടി സംരക്ഷിക്കുയും പിന്നീട് ഉടമകളെത്തി ചുരുങ്ങി ചിലവുകള്‍ വാങ്ങിച്ച് താക്കീത് നല്കി കാലികള തിരിച്ച് ഏല്‍പ്പിച്ചു – എന്നാല്‍ 2019 ലും പുഴയില്‍ ധാരളം കാലികള്‍ അകപ്പെട്ടു. അതിനെയും രക്ഷപ്പെടുത്തുകയുണ്ടായി ജുണ് ജുലൈ മാസങ്ങളില്‍ പുഴയില്‍ കാലികളെ ഇറക്കരുത് എന്ന് പരിസ്ഥിതി സംഘടനയായ റി എക്കൗ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പും ഉറപ്പ് നല്‍കിയിരുന്നതാണ് എന്നാല്‍ കാലികച്ചവടക്കാര്‍ ഇത് ഇന്ന് വരെ മുഖവിലക്ക് എടുത്തില്ല.ചെറിയ തുകക്ക് ചന്തയില്‍ നിന്നും എത്തിച്ച് പുഴയിലേക്ക് തള്ളുകയാണ് പതിവ് തിരിച്ച് അറിയുന്നതിനായി സ്ഥിര അടയാളങ്ങള്‍ രേഖപ്പെടുത്തും. പുല്ലും വെള്ളവും കുടിച്ച് വളരുന്ന കാലികള്‍ അത്യാവശ്യം വിലയായാല്‍ പിടിച്ച് കൊണ്ട് പോകാറാണ് പതിവ്. 2018ല്‍ ലക്ഷങ്ങള്‍ സര്‍ക്കാറിന് ചിലവ് വന്നിട്ടും ബന്ധപ്പെട്ടവരുടെ അനാവസ്ഥയാണ് ഈ മൃഗ പിഡനത്തിന് കാരണമാകുന്നത് പരിസ്ഥിതി സംഘടനയായ റി എക്കൗ യുടെ ഭാരമാവാഹികള് പറഞ്ഞു ബലിപ്പെരുന്നാള്‍ കഴിഞ്ഞതിനാലാണ് കാലികളുടെ എണ്ണം കുറയാന്‍ കാരണം
© 2019 IBC Live. Developed By Web Designer London