കരിപ്പൂർ വിമാനത്താവളത്തിൽ വമ്പൻ സ്വർണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മൂന്നു പേരും കാസർഗോഡ്, മണ്ണാർകാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച് കേസുകളിലായാണ് ഒരു കോടിയിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയത്.
ദുബായിൽ നിന്ന് എത്തിയ മണ്ണാർക്കാട് സ്വദേശി ട്രോളി ബാഗിൽ സ്ക്രൂവിന്റെ രൂപത്തിലാണ് സ്വർണം കടത്തിയത്. കാസർഗോഡ് സ്വദേശി സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് എത്തിക്കുകയായിരുന്നു. എമർജൻസി ലാമ്ബിൽ കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. അടുത്തിടെ കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം വ്യാപകമായി കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് സിബിഐ ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London