ബിഹാറിലെ സ്വപ്നപദ്ധതിയായ കോസി മഹാ സേതു റെയില്‍വേ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.1.9 50 കിലോമീറ്റര്‍ ആണ് കോസി നദിക്കു കുറുകെയുള്ള ഈ പാലത്തിന്റെ നീളം. വളരെ മുന്‍പ് പഴയൊരു ഒരു പാലം ഇവിടെ സ്ഥിതി ചെയ്തിരുന്നു. ഇന്ത്യയേയും നേപ്പാളിനേയും പിടിച്ചുകുലുക്കിയ 1934-ലെ ഭൂകമ്ബത്തില്‍, അത് പാടെ തകര്‍ന്നു പോയിരുന്നു.പിന്നീട് 2003-2004 കാലഘട്ടത്തിലാണ് പുതിയ പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നത്.516 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവായിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ 86 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്.അതിര്‍ത്തി പ്രദേശമായതിനാല്‍ ഇന്ത്യ-നേപ്പാള്‍ നയതന്ത്ര ബന്ധങ്ങളില്‍ ഈ പാലത്തിന്റെ നിര്‍മ്മാണം വളരെ വലിയൊരു പങ്കു വഹിക്കുന്നുണ്ട്.
© 2019 IBC Live. Developed By Web Designer London