പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ഭരണ തുടര്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം ഉയരുന്ന ചോദ്യം മുഖ്യമന്ത്രി ആരായിരിക്കുമെന്നത് തന്നെയാണ്. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകളിലേക്കും എന്‍ഡിഎ തന്നെയാണ് വിജയിച്ചിരിക്കുന്നത്. 110 സീറ്റുകളില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചിട്ടുണ്ട്. സഭയില്‍ േേകവല ഭൂരിപക്ഷത്തിനായി വേണ്ടത് 122 സീറ്റാണ്. ഏറെ നേരം നീണ്ടു നിന്ന വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ മഹാസഖ്യത്തിന് 110 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍, സഖ്യത്തിന് നേതൃത്വം നല്കിയ ആര്‍ജെഡി 75 സീറ്റുകള്‍ ലഭിച്ച് ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനം ഉറപ്പിച്ചു. എന്‍ഡിഎ സഖ്യത്തിലുള്ള ബിജെപി 74 സീറ്റുകളും നേടി തൊട്ടു പിന്നില്‍ തന്നെയാണുള്ളത്. എന്നാല്‍, നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന ജെഡിയു 43 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്യുകയായിരുന്നു. എന്‍ഡിഎ മുന്നണി മിന്നും വിജയം കൈവരിച്ചെങ്കിലും പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടിയില്‍ ആശങ്കയിലാണ് ജെഡിയു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ നിതീഷിന്റെ പാര്‍ട്ടി ഇത്തവണ 43 സീറ്റുകളിലേക്ക് ഒതുങ്ങുകയായിരുന്നു. ഇത്തവണത്തെ സീറ്റ് നില പ്രകാരം ബിഹാറിലെ എന്‍ഡിഎയില്‍ ബിജെപി തന്നെ മേല്‍കൈ നേടുകയും ചെയ്തു. ഇതോടെ ബിഹാറിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുവാന്‍ നിതീഷ് കുമാറിന് സാധിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London