പാട്ന: ബിഹാറില്‍ നിയമസഭാ മണ്ഡലങ്ങളിലെ മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷം സീറ്റുകള്‍ പ്രഖ്യാപിച്ച് മഹാസഖ്യം. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് മഹാസഖ്യത്തിന്റെ പ്രചാരണം.
ആര്‍ജെഡി 144 സീറ്റിലും കോണ്‍ഗ്രസ് 70 സീറ്റിലും സിപിഐ, സിപിഎം കക്ഷികള്‍ യഥാക്രമം 6, 7 സീറ്റുകളിലും മത്സരിക്കും. വാല്മീകിനഗര് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ ധാരണയായി.
തൊഴില്‍വാഗ്ദാനം ചെയ്തു യുവാക്കളെ കബളിപ്പിച്ച നിതീഷിനെതിരേയാണു ജനവികാരമെന്ന് പത്രസമ്മേളനത്തില്‍ തേജസ്വി പറഞ്ഞു.
© 2019 IBC Live. Developed By Web Designer London