പാറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. കോണമത്സരങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ഘട്ടങ്ങളില്‍ ശ്രദ്ധേയമായതെങ്കില് മഹാദളിതുകള്കളുടേതടക്കമുള്ള സ്വാധീന മേഖലകളില്‍ മൂന്നാം മുന്നണി പിടിക്കുന്ന വോട്ടും ഈ ഘട്ടത്തില്‍ നിര്‍ണ്ണായകമാകും. പതിനാറ് ജില്ലകളിലെ 78 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. എന്‍ഡിഎയും, മഹാസഖ്യവും ചിരാഗ് പാസ്വാന്റെ എല്‍ജെപിയും തമ്മിലുള്ള ത്രികോണ മത്സരമായിരുന്നു ആദ്യ രണ്ട് ഘട്ടങ്ങളെ ശ്രദ്ധേയമാക്കിയത്. അസദുദ്ദീന്‍ ഒവൈസിയുടെ AIMIM, പപ്പുയാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, മായാവതിയുടെ ബിഎസ്പി, ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി തുടങ്ങിയ ചെറുകക്ഷികള്‍ ചേര്‍ന്ന മൂന്നാംമുന്നണി ഈ ഘട്ടത്തില്‍ പ്രസക്തമാകുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London