ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ ആരോപണവുമായി അറസ്റ്റിലായ മോഹൻദാസിൻ്റെ ഭാര്യ. ബിന്ദു അമ്മിണിയാണ് ആദ്യം പ്രകോപനമൊന്നുമില്ലാതെ മോഹൻദാസിനെ ആക്രമിച്ചതെന്നും അവർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും ഇവർ പറഞ്ഞു. മോഹൻദാസ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ഒരു പ്രകോപനവുമില്ലാതെ ബിന്ദു അമ്മിണി മോഹൻദാസിനെ ആക്രമിക്കുകയായിരുന്നു എന്ന് പ്രതിചേർക്കപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു. കോഴിക്കോട് ബീച്ചിനോട് ചേർന്ന് മോഹൻദാസ് വിശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ബിന്ദു അമ്മിണി അവിടെയെത്തി. ഇരുവർക്കുമിടയിൽ എന്തോ കാര്യത്തിന് വാക്കുതർക്കമുണ്ടായി. ഇത് സംഘർഷത്തിലേക്ക് നീങ്ങി. ഏകപക്ഷീയമായി ബിന്ദു അമ്മിണി ആക്രമിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. മലപ്പുറം ബേപ്പൂർ സ്വദേശി മോഹൻദാസാണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാൾ. ആക്രമണത്തിൽ ഇയാൾക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയിൽ പൊലീസാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്തത്. ആക്രമിക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യലഹരിയിലായിരുന്ന ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മർദന ദൃശ്യങ്ങൾ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തന്നെ മർദിച്ചയാളെ ബിന്ദു തിരിച്ചും മർദിക്കുന്നത് ദൃശ്യങ്ങൾ കാണാം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London