ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അടുത്ത ശനിയാഴ്ചവരെ നീട്ടി. അഞ്ചു ദിവത്തേയ്ക്കാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനാല്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 10 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കിയെങ്കിലും അഞ്ച് ദിവസത്തേക്ക് കൂടി ബിനീഷിനെ കസ്റ്റഡിയില്‍ വെക്കാമെന്ന് കോടതി വ്യക്തമാക്കി. ആരോഗ്യനില മോശമാണെന്ന് ബിനീഷ് കോടതിയെ അറിയിച്ചിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. 10 തവണ ഛര്‍ദിച്ചുവെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു. ബിനീഷിന്റെ പരിശോധനാ റിപ്പോര്‍ട്ടുകളും ഇഡി കോടതിയില്‍ ഹാജരാക്കി. വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ഹാജരാക്കാന്‍ ശ്രമം നടത്തിയെങ്കിലും ആവശ്യം തള്ളിയ കോടതി ബിനീഷിനെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒരു മണിയോടെ ശിവാജി നഗറിലുള്ള ബൗറിങ് ആശുപത്രിയിലെത്തിച്ച് ദേഹ പരിശോധനകളും കൊവിഡ് ടെസ്റ്റും നടത്തിയ ശേഷം അഞ്ച് മണിയോടെ ബിനീഷിനെ കോടതിയില്‍ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. അതേസമയം, കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് സഹോദരന് ബിനോയ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ നേരിട്ട് കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London