സൈബർ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായിരുന്ന ബിനോഷ് അലക്സ് ബ്രൂസ് (40) അന്തരിച്ചു. കൊവിഡാനന്തര ചികിത്സയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലെ തന്നെ പല പ്രമുഖരുടെയും, കോർപ്പറേറ്റുകളുടെയും സൈബർ സുരക്ഷാ ഉപദേഷ്ടാവായിരുന്നു ബിനോഷ്. കപ്പിത്താൻ ഏജൻസിയുടെ പാർട്ണർ ആണ്.
മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബി എ ഇക്കണോമിക്സിൽ ബിരുദം നേടി. എത്തിക്കൽ ഹാക്കിങ്ങിൽ സർട്ടിഫൈഡ് ഹാക്കിങ് ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ കോഴ്സ് പൂർത്തിയാക്കിയിരുന്നു. പിന്നീട് കൊച്ചിയിൽ സൈബർ സുരക്ഷാ കൺസൾട്ടൻസി തുടങ്ങി. ശശി തരൂരിന്റെയും കോൺഗ്രസിന്റെയും സൈബർ സുരക്ഷാ ഉപദേഷ്ടാവായിരുന്നു.
പത്തനംതിട്ട അയിരൂർ കൈപ്പള്ളിൽ തടത്തിൽ ബ്രൂസ് തടത്തിലിന്റെയും അന്നമ്മ എബ്രഹാമിന്റെയും മകനാണ്. മൃതദേഹം വ്യാഴാഴ്ച 10-ന് പത്തനംതിട്ടയിലെ വീട്ടിൽ എത്തിച്ച് 12-ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം അയിരൂർ മതാപ്പാറ സെന്റ്. തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London