കേരള സർക്കാർ കൊറോണ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ ആരംഭിച്ച കൊറോണ ടെസ്റ്റിംഗ് ലബോറട്ടറിക്ക് ആവശ്യമായ ബയോ സേഫ്റ്റി ക്യാബിനറ്റ് എന്ന ഉപകരണം എം.ഇ.എസ് മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ: പി.എ. ഫസൽ ഗഫൂറിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് രജിസ്ട്രാർ ഡോ: സി.വി. ജമാലുദ്ധീൻ മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി. പ്രസ്തുത പരിപാടിയിൽ എം. ഇ. എസ് മെഡിക്കൽ കോളേജ് ഡീൻ ഡോ: ഗിരീഷ് രാജ്, മൈക്രോബിയോളജി വിഭാഗം മേധാവി ഡോ: സയ്ദ് മുസ്താഖ്, നോഡൽ ഓഫീസർ ഡോ: ആസിഫ് അലി ഉസ്മാൻ എന്നിവർ സംബന്ധിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London