ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കൈനകരിയിൽ അഞ്ഞൂറോളം താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. രോഗം ബാധിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്ന് നശിപ്പിക്കും.
കഴിഞ്ഞ ദിവസമാണ് കൈനകരിയിൽ അഞ്ഞൂറോളം താറാവുൾപ്പെടെയുള്ള പക്ഷികൾ ചത്തത്. ഈ സാഹചര്യത്തിലാണ് ഇവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചത്. ഈ ഫലം പുറത്ത് വന്നപ്പോഴാണ് ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. എച്ച്-5 എൻ-8 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധ തന്നെയാണ് കൈനകരിയിലും സ്ഥിരീകരിച്ചിട്ടുള്ളത്.
കൈനകരിയിലെ 700 താറാവ്, 1600 കോഴി എന്നിവയെ കൊന്ന് നശിപ്പിക്കേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. ഒരു മൃഗഡോക്ടർ ഉൾപ്പെടുന്ന 10 അംഗ റാപ്പിഡ് റസ്പോൺസ് ടീമാണ് പ്രക്രിയ നടത്തുന്നത്. നിലവിൽ മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യതയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും വിലയിരുത്തൽ.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London