പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിൻ്റെ വസതിയിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തനിക്ക് പിന്തുണയർപ്പിച്ച പിസി ജോർജിനു നന്ദി അർപ്പിക്കാനാണ് ഫ്രാങ്കോ മുളയ്ക്കൽ ഈരാറ്റുപേട്ട പൂഞ്ഞാറിലെ പിസി ജോർജിൻ്റെ വീട്ടിലെത്തിയത്. മറ്റ് പുരോഹിതർക്കൊപ്പമാണ് ഫ്രാങ്കോ എത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം അരുവിത്തുറ, ഭരണങ്ങാനം പള്ളികളിൽ ഇരുവരും സന്ദർശനം നടത്തുമെന്നും സൂചനയുണ്ട്. വിധി വന്നതിനു ശേഷം കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധയിടങ്ങളിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു.
ഫ്രാങ്കോയ്ക്കെതിരെ തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് വിധി പകർപ്പിൽ കോടതി പറഞ്ഞിരുന്നു. മൊഴിമാറ്റി പറഞ്ഞ ഇരയുടെ നിലപാട് വിശദീകരിക്കാൻ പ്രോസിക്യൂഷനായില്ല. ബിഷപ്പ് പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് പരാതിക്കാരി കന്യാസ്ത്രീകളോട് പറഞ്ഞു. ലൈംഗിക താത്പര്യത്തിന് വഴങ്ങാത്തതിനാലാണ് പ്രതികാര നടപടിയെന്നാണ് പരാതിക്കാരി പറഞ്ഞത്. എന്നാൽ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന് കോടതിയിലെത്തിയപ്പോൾ കന്യാസ്ത്രീ മൊഴി നൽകി. പരാതിക്കാരിയുടെ മൊഴി പൂർണാർത്ഥത്തിൽ മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്ന് കോടതി പറയുന്നു. ഇരയുടെ മൊഴിയിലെ വസ്തുതകളെ പെരുപ്പിച്ച് കാണിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London