സത്യപ്രതിജ്ഞാ ദിനത്തിൽ പാലക്കാട് നഗരസഭയിൽ വൻ പ്രതിഷേധം. പാലക്കാട് നഗരസഭയിൽ ബി ജെ പി ജയ് ശ്രീറാം ഫ്ലക്സ് ഉയർത്തിയതിനെതിരെ സിപിഎമ്മിൻറെ കൗൺസിലർമാർ ദേശീയ പതാകയേന്തി പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകർ ഭരണഘടനയുടെ മാതൃക ഉയർത്തി പിടിച്ച് നഗരസഭരിലേക്ക് മാർച്ച് നടത്തി. ഇതിനിടെ ബി ജെ പി കൗൺസിലമാർ ജയ് ശ്രീ റാം വിളിയുമായി എത്തിയെങ്കിലും പൊലീസ് പിടിച്ചുമാറ്റി.
സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ സിപിഎം കൗൺസിലർമാർ ദേശീയ പതാകയുമായി നഗരസഭ ഓഫീസിന് മുകളിൽ കയറാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ പ്രതിഷേധവുമായി റോട്ടിലേക്കിറങ്ങി. ബി ജെ പി ദേശീയ സമിതി അംഗം എൻ ശിവരാജൻറെ നേതൃത്വത്തിൽ ബി ജെ പി കൗൺസിലർമാരും, പ്രവർത്തകരും ‘ജയ് ശ്രീറാം’ മുദ്രാവാക്യം ഉയർത്തി. ഇരു പാർട്ടികളും മുഖാമുഖം വന്നതോടെ പൊലീസ് പിടിച്ച് മാറ്റി.
സത്യപ്രതിജ്ഞ തുടങ്ങിയ സമയത്ത് ഫ്രറ്റേണിറ്റി പ്രവർത്തകർ മാർച്ച് നടത്തി. ഭരണഘടനയുടെ മാതൃക ഉയർത്തി പിടിച്ചാണ് പ്രതിഷേധിച്ചത്. ജയ് ശ്രീ റാം ഫ്ലക്സ് വിവാദത്തിൽ വരും ദിവസങ്ങളിൽ ശക്തമായ സമരം നടക്കും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London